കുവൈറ്റിലെ പള്ളികളിൽ നോമ്പുതുറ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിരോധനം

കുവൈറ്റിലെ പള്ളികളിൽ നോമ്പുതുറ പരിപാടികൾ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്ന് നടത്തുന്നത് ശിക്ഷാർഹമാണ്. എന്നാൽ പള്ളിയുടെ കവാടങ്ങളിൽ ഇഫ്താർ വിരുന്ന് പാഴ്സലായി വിതരണം ചെയ്യാം. കൂടാതെ പള്ളിയുടെ അതിർത്തിക്കകത്ത് റമദാൻ ടെൻറ്റുകൾ സ്ഥാപിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ മതിലിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടെൻറ്റുകളിലേക്ക് വൈദ്യുതിബന്ധം എത്തിക്കാൻ അനുവദിക്കുന്നതല്ല. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് ചില പ്രദേശങ്ങളിൽ കുറഞ്ഞുവെങ്കിലും, ചിലയിടത്ത് ഇപ്പോഴും രോഗബാധ തുടരുകയാണ് ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version