കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു. കോവിഡ് വാക്സിനേഷൻ നൽകുന്നതിൽ വലിയ നേട്ടമാണ് കുവൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 110,500 പേരാണ് ഇതുവരെ കുവൈറ്റിൽ മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ 83.5 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. അതായത് 3,383,034 പേർ. ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരുടെ എണ്ണം 3,409,165 ആണ്. അതായത് 87 ശതമാനം ആളുകൾ. ആരോഗ്യ മന്ത്രാലയ വെബ്സൈറ്റ് പ്രകാരമാണ് ഈ കണക്കുകൾ. അഞ്ചു മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിലും വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ഫെബ്രുവരി മുതൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം, ഈ പ്രായത്തിലുള്ള 40,000 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഏപ്രിൽ ആദ്യത്തെ ആഴ്ച മുതൽ ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് രണ്ടാമത്തെ ഡോസ് നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. രണ്ട് ഡോസുകൾ തമ്മിൽ എട്ട് ആഴ്ചത്തെ സമയ വ്യത്യാസമാണ് വേണ്ടത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb