കുവൈറ്റിൽ അമീരി മാപ്പുനൽകി ജയിലിൽ നിന്ന് കുറ്റവിമുക്തരാകുന്നവരുടെ പേരുവിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കറക്ഷണൽ സ്ഥാപനങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. പ്രവാസികളടക്കം 595 പേരാണ് അമീരി കാരുണ്യം ലഭിച്ച് ജയിലിൽ നിന്ന് മുക്തരാകുന്നത്. ഇവർ ഇന്ന് രാവിലെ ജയിലിൽനിന്ന് പുറത്തുവരുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. 225 കുറ്റവാളികളെ ഉടൻ മോചിപ്പിക്കുമെന്നും ബാക്കിയുള്ളവരുടെ ശിക്ഷാകാലാവധി കുറയ്ക്കുകയോ, പിഴ ഒഴിവാക്കുകയോ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ജയിലിൽ വിമുക്തരായവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിന് ആയി നാടുകടത്തൽ വകുപ്പിന് കൈമാറുമെന്നും അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb