കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ഭീഷണിയായി വിസ കച്ചവടം. തൊഴിൽ വിപണിയിൽ വീണ്ടും തിരിച്ചുവരവിന് സാധ്യതകളേറുന്ന സാഹചര്യത്തിൽ തൊഴിലിനായുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ആവശ്യകതയും ഉയർന്നു വരികയാണ്. സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെയുള്ള റെസിഡൻസി വാങ്ങലുകളും, കൈമാറ്റ കരാറുകളും വർധിച്ചിട്ടുണ്ട്. റെസിഡൻസി നൽകാനാകുമെന്നും, സർക്കാർ-സ്വകാര്യ കരാറുകൾ ട്രാൻസ്ഫർ ചെയ്യാനാകുമെന്നും വിശ്വസിപ്പിച്ച് വ്യാജ കമ്പനികളും, ആളുകളും തട്ടിപ്പ് തുടങ്ങിയിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M