100% ആളുകളും ജോലിയിലേക്ക് മടങ്ങിയതോടെ ട്രാഫിക് തിരക്ക് നിയന്ത്രിച്ച് അധികൃതർ

കുവൈറ്റിൽ 100 ശതമാനം ആളുകളും ജോലിയിലേക്ക് മടങ്ങാനുള്ള സമഗ്രമായ പദ്ധതി ആരംഭിച്ചതോടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശ്രമങ്ങളും, നടപടികളും ഗതാഗതവും മറ്റും ക്രമീകരിക്കുന്നതിൽ ഒരു പരിധിവരെ സഹായിച്ചു. ചില റോഡുകളിലെ ചെറിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ജീവനക്കാർക്ക് സുഗമമായി ജോലിസ്ഥലങ്ങളിൽ എത്തി ചേരാൻ കഴിയുന്നുണ്ട്. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ അസസ്‌മെന്റ് സൂചകങ്ങൾ മെച്ചപ്പെടുത്തിയതിന് ശേഷം, എല്ലാ സർക്കാർ ഏജൻസികളിലും മുഴുവൻ ഹാജരോടും കൂടി ജോലി പുനരാരംഭിക്കുന്നതിനും, ഇളവുകൾ നിർത്തലാക്കുന്നതിനും, ഫിംഗർപ്രിന്റ് സംവിധാനം ഉപയോഗിച്ച് ജോലിയിലേക്ക് മടങ്ങുന്നതിനും സിവിൽ സർവീസ് ബ്യൂറോ ഞായറാഴ്ച നിശ്ചയിച്ചിരുന്നു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version