ജർമ്മൻ ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ എണ്ണ ശേഖരത്തിന്റെ കാര്യത്തിൽ കുവൈത്ത് ഏഴാം സ്ഥാനത്ത്. 102 ബില്യൺ ബാരലുകളും ആറ് ശതമാനം വിപണി വിഹിതവുമായാണ് കുവൈറ്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നത്. 298 ബില്യൺ ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. 2020-ൽ 17 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും വലിയ ക്രൂഡോയിൽ കയറ്റുമതി നടത്തിയിരുന്നത് സൗദിഅറേബ്യ ആയിരുന്നു. എണ്ണ ശേഖരത്തിൽ രാജ്യങ്ങളുടെ കണക്കിൽ 304 ബില്യൺ ബാരലുമായി വെനസ്വേലയാണ് ഒന്നാമതുള്ളത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു രാജ്യമായ കാനഡക്ക് 2020 അവസാനംവരെ 168 ബില്യൺ ബാരലുകളുള്ള മൂന്നാമത്തെ വലിയ എണ്ണ ശേഖരമുണ്ട്. ഇത് ആഗോള കരുതൽ ശേഖരത്തിലെ 10 ശതമാനത്തെയാണ് കാണിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M