കുവൈറ്റിൽ വാക്സിനേഷൻ എടുക്കാത്ത അധ്യാപകർക്കും, 16 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത റദ്ദാക്കാൻ തീരുമാനം. നിലവിൽ, 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളും, വാക്സിനേഷൻ എടുക്കാത്ത അധ്യാപകരും ശാരീരികമായി ക്ലാസുകളിൽ പങ്കെടുക്കുന്നതിന് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. ഈ നിയമമാണ് മന്ത്രിമാരുടെ കൗൺസിൽ റദ്ധാക്കിയത്. കൂടാതെ ഈ ആഴ്ചയോടെ മുഴുവൻ കുട്ടികളും സ്‌കൂളുകളിലേക്ക് പൂർണ്ണമായി മടങ്ങിയെത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M