രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കുവൈറ്റിൽ ഇഫ്താർ സംഗമങ്ങൾ ഉൾപ്പെടെ എല്ലാ റമദാൻ പ്രവർത്തനങ്ങളും പൂർണ്ണമായും അനുവദിക്കുന്നു. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ സാഹചര്യത്തിന്റെ സൂചകങ്ങളുടെ തുടർച്ചയായ പുരോഗതിയോടെ, വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താർ പരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും തിരികെ കൊണ്ടുവരാൻ ആരോഗ്യ അതോറിറ്റി അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. അൽ മുദാഫ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി, പകർച്ചവ്യാധി കാരണം രാജ്യത്ത് ഇഫ്താർ സമ്മേളനങ്ങളും പൊതു പ്രവർത്തനങ്ങളും അടച്ചിരുന്നു. പ്രിവന്റീവ് ഹെൽത്ത് ടീമുകൾ രാജ്യത്തെ പകർച്ചവ്യാധികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡോ. അൽ മുദാഫ് കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M