കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൺസൾട്ടന്റ് ഡോക്ടർ വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി. ലോകത്ത് വ്യാപകമായി പടരുകയാണ് ആമാശയത്തിൽ അണുക്കൾ ബാധിക്കുന്നത്. 600,000ത്തിലധികം പൗരന്മാർക്കാണ് ഇത് കുവൈറ്റിൽ ബാധിച്ചിട്ടുള്ളതെന്ന് വഫാ ഡോക്ടർ ചൂണ്ടിക്കാട്ടി. കൊവിഡ് വൈറസും വയറ്റിലെ അണുബാധയുമായി അടുത്ത ബന്ധമുണ്ട്. കൊവിഡ് ബാധിക്കുമ്പോൾ ഛർദ്ദി, വയറിളക്കം, അസിഡിറ്റി, വയറുവേദന, ഭാരം കുറയൽ തുടങ്ങിയ ആമാശയ സംബന്ധമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കുമിടയിലുള്ള വ്യാപന നിരക്ക് ആഗോള നിരക്കിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ രോ​ഗമുക്തി നിരക്ക് 80 ശതമാനം കവിയുന്നുണ്ടെങ്കിലും മാറിയ ശേഷവും ഇത് വീണ്ടും ബാധിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *