ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ദാർ അൽ-അതർ അൽ-ഇസ്‌ലാമിയ്യ മ്യൂസിയം-യാർമൂക്ക് കൾച്ചറൽ സെന്ററിൽ ആയിരുന്നു സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ-ഫെസ്റ്റിവൽ എന്ന പരിപാടി. ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജും മുതിർന്ന ഉദ്യോഗസ്ഥരും ദാറുൽ അത്തർ അൽ ഇസ്‌ലാമിയ്യ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യയിൽ നിരവധി എക്സിബിഷനുകളും ഇവൻ്റുകളും സംഘാടകർ സംഘടിപ്പിച്ചു. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M “ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനൊപ്പം ഞങ്ങളുടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കുവൈറ്റിൽ പ്രദർശിപ്പിക്കുകയുമാണ് ശ്രമം,” അംബാസഡർ പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിന്റെ നിരവധി സാംസ്കാരിക പ്രകടനങ്ങൾ, ഇന്ത്യൻ പാചകരീതികൾ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമകളും പ്രദർശിപ്പിച്ചിരുന്നു. ചടങ്ങിൽ നിരവധി ഇന്ത്യക്കാരും കുവൈറ്റ് പൗരന്മാരും പങ്കെടുത്തു.