കുവൈറ്റ് സിറ്റി: മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നം സംബന്ധിച്ച് യൂണിയൻ നൽകിയ ആവശ്യം മനസ്സിലാക്കണമെന്ന് കുവൈറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ തലവൻ ദഹെർ അൽ സുവയ്യാൻ ആവശ്യപ്പെട്ടു. മത്സ്യബന്ധന ട്രോളറുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരതാമസമില്ലാത്തതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളുടെയും വിലാസങ്ങൾ മത്സ്യത്തൊഴിലാളി യൂണിയന്റെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും, മത്സ്യത്തൊഴിലാളികൾ നിർദ്ദിഷ്ട മത്സ്യബന്ധന സീസണുകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂവെന്നുമുള്ള ആവശ്യങ്ങളാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. ഫഹാഹീലിലെയും ഷർഖിലെയും യൂണിയൻ ആസ്ഥാനത്തിന്റെ വിലാസത്തിൽ പരിമിതമായ എണ്ണം മത്സ്യത്തൊഴിലാളികളുടെ പേര് മാത്രമേ ഉള്ളുവെന്നും,എന്നാൽ മേൽവിലാസം ഇല്ലാത്ത പല മത്സ്യത്തൊഴിലാളികൾക്കും പപ്പോഴും പിഴ നൽകേണ്ടിവരുന്നുണ്ടന്നും, തൊഴിലാളികളിൽ ചിലർ തങ്ങളുടെ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നതിനാൽ, ആവശ്യമായ കാര്യങ്ങൾ ചെയ്യാനും പ്രശ്നം എത്രയും വേഗം പരിഹരിക്കാനും അൽ-സുവയാൻ സിവിൽ ഐഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ 2022 ഫെബ്രുവരി 17 ന് സിവിൽ ഇൻഫർമേഷൻ ഫോർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറലിന് ഒരു കത്ത് അയച്ചെങ്കിലും ഇതുവരെ, നിർഭാഗ്യവശാൽ, പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU