ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ് വ്യാപനം മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Home
Latest News
വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്
