അർദിയ മേഖലയിൽ കുവൈറ്റ് പൗരനെയും, ഭാര്യയെയും, ഇളയ മകളെയും ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മയുടെയും, പെൺമക്കളുടെയും സ്വർണവും, പണവും എടുക്കാത്തതിനാൽ കൊലപാതകം പണത്തിനു വേണ്ടിയല്ല എന്നാണ് കണ്ടെത്തൽ. ഇന്നലെയാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയതിനാൽ കൊലപാതകം നടന്ന് രണ്ട് ദിവസത്തിലേറെയായി എന്നാണ് നിഗമനം. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നിരവധി തവണ കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യ സഹോദരനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയാൻ വേലക്കാരിയെ പോലീസ് കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Home
Kuwait
അർദിയ മേഖലയിൽ കുവൈറ്റ് കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരിയായ വേലക്കാരി കസ്റ്റഡിയിൽ