കുവൈറ്റിലെ ഫർവാനിയായിൽ വ്യാജ വേലക്കാരെ സപ്ലൈ ചെയ്യുന്ന ഓഫീസ് നടത്തുന്ന നാല് ഏഷ്യൻ താമസ നിയമലംഘകരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫർവാനിയ ഗവർണറേറ്റിൽ ദിവസക്കൂലിക്ക് ആയി തൊഴിലാളികളെ അയയ്ക്കുന്ന ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഈ നാലു പേരെ പിടികൂടിയതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം