ബഹ്റിനിൽ നടന്ന മൂന്നാമത് പശ്ചിമേഷ്യൻ പാരാലിമ്പിക്സിൽ കുവൈറ്റിനെ മൂന്നാം സ്ഥാനം. ഫെബ്രുവരി 20 ന് ആരംഭിച്ച് ഏഴു ദിവസം നീണ്ടുനിന്ന ടൂർണ്ണമെന്റിൽ 16 സ്വർണവും, 11 വെള്ളിയും, ഏഴു വെങ്കലവുമാണ് കുവൈറ്റ് നേടിയത്. ടൂർണ്ണമെന്റിൽ 11 രാജ്യങ്ങളിൽ നിന്നായി 700 ലധികം അത്‌ലറ്റുകൾ ആണ് പങ്കെടുത്തത്. അത്‌ലറ്റിക്, വീൽചെയർ ബാസ്ക്കറ്റ്ബോൾ, ബോസിയ ഗോൾബോൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ഭാരോദ്വഹനം എന്നിങ്ങനെ 7 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇറാഖ് ഒന്നാം സ്ഥാനവും യുഎഇ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0