കുവൈറ്റിൽ തൊഴിലുടമയുടെ പീഡനത്തിൽ നിന്നും രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിയുടെ അഭ്യർത്ഥന സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരാബാദ് സ്വദേശിയായ വാഹിദ ബീഗം തൊഴിലുടമ തന്നെ മർദ്ദിക്കുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിൽ എത്തിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഷെയ്ഖ് ഷമീർ അർഫത്ത് ഒമാരി എന്നയാളുടെ അക്കൗണ്ട് വഴിയാണു ഫെബ്രുവരി 25 ന് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ‘ഹൈദരാബാദിലെ ഒരു സ്ത്രീ കുവൈത്തിൽ കുടുങ്ങി’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ ഇതിനകം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
@indembkwt , @meaMADAD @DrSJaishankar എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0