കുവൈറ്റിൽ 402 മില്യൺ ഗാലണിലെത്തി ജല ഉൽപാദനം

കുവൈറ്റിൽ ഇന്നലെ ജല ഉൽപാദനം 401.9 മില്യൺ ഇംപീരിയൽ ഗാലൻ ആയി ഉയർത്തിയതായി വൈദ്യുതി ജല മന്ത്രാലയം അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ ആവശ്യകത ഉയർന്നു വരികയാണ്. ഇതിനായി 20 മില്യൺ ഗാലണിന്റെ വ്യത്യാസമാണ് ഇന്നലെ വരുത്തിയത്. മന്ത്രാലയത്തിന് വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ജല ഉപഭോഗ നിരക്ക് ഇന്നലെ 371 മില്യൺ ഗാലണിൽ എത്തി. എന്നാൽ ഇത് ഉൽപാദന നിരക്കുമായി നോക്കുമ്പോൾ 22 മില്യൺ ഗാലൺ കുറവാണ്. കുവൈറ്റിൽ മുൻവർഷങ്ങളിൽ നടപ്പിലാക്കിയ ജല പദ്ധതിയുടെ ഭാഗമായി പ്രതിദിനം അര ബില്യൺ ഗാലൺ ജലം രാജ്യത്ത് ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. അൽ ദഹർ മേഖല ബന്ധിപ്പിക്കുന്ന പ്രധാന ശുദ്ധജല ലൈനുകളിലൊന്നിലെ അടിയന്തര തകരാർ മൂലം ചിലഭാഗങ്ങളിൽ വെള്ളം എത്താൻ തടസ്സപ്പെട്ടു എങ്കിലും, ഉടൻതന്നെ അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. രാജ്യത്തെ കാലാവസ്ഥയോടൊപ്പം അനുദിനം ജലത്തിന്റെ ആവശ്യകതയും വർധിച്ചുവരികയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Related Posts

Leave a Reply

Your email address will not be published. Required fields are marked *