കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങുന്നതിനിടെ, നാലാം തരംഗം ജൂണിൽ ഉണ്ടായേക്കുമെന്ന് സൂചനകൾ. ജൂൺ 22 ഓടെ ഇത് ആരംഭിക്കുമെന്നും ഒക്ടോബർ 24 വരെ നീണ്ടു നിൽക്കുമെന്നുമാണ് റിപ്പോർട്ട്. ഐഐടി കാൺപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂൺ മാസത്തോടെ തുടങ്ങുന്ന കോവിഡ് ഓഗസ്റ്റോടെ മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഈ വർഷം പകുതിയോടെ പുതിയ കോവിഡ് തരംഗം ഉണ്ടാകുമെന്ന് മുൻപും ആരോഗ്യവിദഗ്ധർ പ്രവചിച്ചിരുന്നു. പുതിയ കോവിഡ് 19 വകഭേദം ഒമിക്രോൺ പോലെ തീവ്രത കുറഞ്ഞതായിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മൂന്നാം തരംഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോവുകയും, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന് ആളുകൾ പഴയ ജീവിതരീതിയിലേക്ക് മാറുകയും ചെയ്യുമ്പോഴാണ് പുതിയ തരംഗത്തിനെ പറ്റിയുള്ള മുന്നറിയിപ്പ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0