വിദേശത്ത് നിന്ന് തിരികെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. കേരള ബാങ്കാണ് ഈ തുക വായ്പയായി നൽകുന്നത്. നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത – മൈക്രോ സ്വയം തൊഴിൽ വായ്പയാണ് കേരള ബാങ്കു വഴി ലഭിക്കുന്നത്. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) സബ്സിഡി ലഭിക്കും. വായ്പയെടുത്ത് ആദ്യ നാലു വർഷം 3% പലിശ സബ്സിഡിയുമുണ്ട്. ബാങ്കിന്റെ 769 ശാഖകളിലൂടെയും വായ്പ അനുവദിക്കും. വായ്പ വിതരണം ചെയ്യുന്നത് സംരംഭങ്ങളുടെ മാത്രം ഈടിൻമേലാണ്.രണ്ടു വർഷം വിദേശത്തു ജോലി ചെയ്ത് തിരിച്ചെത്തിയവർക്കാണ് വായ്പക്ക് അർഹത. കൂടുതൽ വിവരങ്ങൾ കേരള ബാങ്കിന്റെ തൊട്ടടുത്ത ശാഖയിൽ നിന്ന് അറിയാം. നോർക്ക റൂട്സിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0