മാഡ്രിഡിലേക്ക് ആഴ്ചയിൽ 3 വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തും

സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് ജൂൺ 11 മുതൽ ആഴ്ചയിൽ മൂന്ന് വാണിജ്യ വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തുമെന്ന് കുവൈറ്റ് എയർവേസ് കോർപ്പറേഷൻ അറിയിച്ചു. കുവൈറ്റ് എയർവേയ്‌സ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തുമെന്ന് കെഎസി ഡയറക്ടർ ബോർഡ് ചെയർമാൻ അലി അൽ ദുഖാൻ പറഞ്ഞു. ചരിത്രപരവും, സാംസ്കാരികവുമായ സ്ഥലങ്ങൾ ഉള്ളതിനാൽ, യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തും, കുവൈറ്റ് എയർവേയ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായതിനാൽ വിദഗ്ദ്ധ പഠനത്തിന് ശേഷമാണ് മാഡ്രിഡ് ലക്ഷ്യസ്ഥാനം തിരഞ്ഞെടുത്തതെന്ന് അൽ-ദുഖാൻ കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version