കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ നൽകുന്നത് ഉടൻ പുനരാരംഭിക്കും

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ നൽകുന്നത് ഉടൻ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തരമന്ത്രാലയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. സന്ദർശക വിസയിൽ വരുന്നവർ കുവൈറ്റ് അംഗീകരിച്ച വാക്സിൻ എടുത്തവർ ആയിരിക്കണമോ, ആണെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത എങ്ങിനെ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങൾ സിവിൽ വ്യോമയാനം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ഏജൻസികൾ ആണ് തീരുമാനിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞാൽ സന്ദർശക വിസകൾ നൽകി തുടങ്ങുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ രണ്ട് വർഷമായി സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Related Posts

Leave a Reply

Your email address will not be published. Required fields are marked *