കുവൈറ്റിലെ പുതിയ പ്രതിരോധ മന്ത്രിയായി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് സ്ഥാനമേറ്റേക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രതിരോധ മന്ത്രിയുടെ കാര്യത്തിൽ ആലോചന തുടങ്ങിയത്. ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹിൻറെ പേരും പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനകളുണ്ട്. കൂടാതെ ആഭ്യന്തര മന്ത്രിയുടെ ഒന്നിലേറെ കാര്യത്തിലും നാമനിർദേശങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22