നായയെ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയതിന് പ്രതിയെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ പ്രവാസിയെ നായയെ അഴിച്ചുവിട്ട് ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നായയുമായി ഭയപ്പെടുത്തിയ ആളെ തിരിച്ചറിയുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ അധികാരികൾക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22