പൂർണ്ണതോതിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങി കുവൈറ്റിലെ സ്കൂളുകൾ

കുവൈറ്റിൽ രണ്ടാം സെമസ്റ്റർ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വിവിധ സെക്ടറുകളുമായി ചർച്ചകൾ നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദ്ഹാഫിന്റെ അധ്യക്ഷതയിൽ ദേശീയ അവധി ദിനങ്ങൾക്ക് മുമ്പായി ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
സ്കൂളുകളിൽ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഉള്ള സംവിധാനം തുടരണോ എന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടായേക്കും. പൂർണതോതിലുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ തുടങ്ങുന്നതിനു മുൻപായി മന്ത്രാലയത്തിന് ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version