കുവൈറ്റിൽ 22 കിലോ കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ കഞ്ചാവുമായി എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംശയാസ്പദമായി കണ്ട അജ്ഞാതനായ യാത്രക്കാരന്റെ ലഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ചെറിയ പാക്കറ്റുകളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുടർ നടപടികൾക്കായി പ്രതിയെ പ്രേസിക്യൂഷന് കൈമാറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF