കുവൈറ്റിൽ നികുതി വർധിപ്പിച്ചതിനെ തുടർന്ന് അടുത്ത സാമ്പത്തിക വർഷം നികുതി പ്രകാരം രാജ്യത്ത് ലഭിക്കുക 565 മില്യൺ ദിനാറാകുമെന്ന് ധനമന്ത്രാലയം. വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയുടെ നികുതി 21 ശതമാനമാണ് വർധിപ്പിച്ചിട്ടുള്ളത്. അടുത്ത 2022-2023 കാലയളവിൽ നികുതി വരുമാനത്തിൽ ഏഴ് ശതമാനം വർദ്ധനവ് ഉണ്ടായി 39 മില്യൺ ദിനാറിൽ നിന്ന് 565 മില്യൺ ദിനാറിലേക്ക് നികുതി വരുമാനമെത്തുമെന്നാണ് കണ്ടെത്തൽ. നിലവിലെ സാമ്പത്തിക വർഷത്തിൽ 526.1 മില്യൺ ദിനാറായിരുന്നു നികുതി വരുമാനം. 131 മില്യൺ ദിനാറായിരുന്നു ഈ സാമ്പത്തിക വർഷം ലഭിച്ചത്. അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ഇടപാടുകളുടെയും നികുതി ഏകദേശം 10 മില്യൺ ദിനാർ ഉയർന്ന് 389 മില്യൺ ദിനാറായി. ഈ സാമ്പത്തിക വർഷം ഇത് 379 മില്യൺ ദിനാറായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF