അടുത്ത കുറച്ച് ദിവസങ്ങളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഷെഡ്യൂൾ ഫ്ലൈറ്റുകൾക്ക് പുറമെ എയർ ട്രാൻസ്പോർട്ട് മാർക്കറ്റിന് കുറഞ്ഞത് 50 ലധികം അധിക വിമാനങ്ങളെങ്കിലും ആവശ്യമാണെന്ന് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി അറിയിച്ചു. അവധിക്കാലം അടുത്ത മാർച്ച് ആദ്യം വരെ നീട്ടിയതിനെ തുടർന്ന് നിരവധി ആളുകളാണ് വിദേശയാത്രക്ക് ഒരുങ്ങുന്നത്. കുവൈത്തിൽ വിനോദ സൗകര്യങ്ങളുടെ അഭാവവും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ദേശീയ അസംബ്ലിയുടെ അനുമതിയും യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമായതായി പറയുന്നു. എയർലൈൻ സംവിധാനങ്ങളിലെ റിസർവേഷൻ ശൃംഖലയെ യാത്രക്കാരുടെ വർദ്ധനവ് സമ്മർദ്ദത്തിലാക്കിയതായി അൽ മുതൈരി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo