വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ആരോഗ്യ ആവശ്യകത സമിതി ഇൻസ്പെക്ടർമാർ കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഷാർഖ് ഏരിയയിലെ വിവിധ തയ്യൽ, തുണിക്കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. അസംസ്‌കൃത തുണിത്തരങ്ങളുടെ ഉത്ഭവ രാജ്യം മാറ്റുക, പരസ്യപ്പെടുത്തിയ വിലയിൽ കൃത്രിമം കാണിക്കുക, വാണിജ്യ തട്ടിപ്പ് ഉൾപ്പെടെയുള്ള ലംഘനങ്ങൾ സംഘം കണ്ടെത്തി. കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള തൊഴിലാളികളുടെ പ്രതിബദ്ധത ഏകദേശം 70% മാത്രം ആണെന്ന് സംഘം കണ്ടെത്തി. മാസ്‌ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സ്‌റ്റോറിനുള്ളിലെ ഉപഭോക്താക്കളുടെ എണ്ണം പാലിക്കുക തുടങ്ങിയ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിൽ ടീം തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo