അടുത്ത മൂന്ന് മാസത്തേക്ക് സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിലെ ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും ഒളിമ്പിക് കമ്മിറ്റികൾക്കും നിക്ഷേപ ലൈസൻസുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചതായി ഐടി മുനസിപ്പൽ അഫയേഴ്സ് മന്ത്രി ഡോ. റാണ അൽ ഫാരിസ് അറിയിച്ചു. അടുത്ത മെയ് അവസാനം വരെയാണ് നിർത്തിവച്ചിട്ടുള്ളത്. ലൈസൻസ് നൽകുന്നതിലൂടെ റസിഡൻഷ്യൽ ഏരിയകളിലെ താമസക്കാർക്ക് ഉണ്ടാക്കുന്ന അസൗകര്യം സംബന്ധിച്ച് വർദ്ധിച്ചുവരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കൂടാതെ, സ്‌പോർട്‌സിന് സാമ്പത്തിക ലാഭം നേടുന്ന നിക്ഷേപ അവസരങ്ങളായി സ്‌പോർട്‌സ് ഓർഗനൈസേഷനുകൾക്ക് ബദൽ കണ്ടെത്തുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോഡി സാങ്കേതിക പഠനം നടത്തണണെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo