അബുദാബി/കുവൈത്ത് സിറ്റി∙ ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് മലയാളി ഇരട്ട സഹോദരങ്ങൾ . 2.5 ലക്ഷം ദിർഹം (50.88 ലക്ഷം രൂപ)യാണ് കുവൈത്തിൽ ജോലി ചെയ്യുന്ന ഇരട്ടകളായ മലയാളി കുടുംബത്തിന് ലഭിച്ചത് . ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജഹ്റ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായ സവിത നായരുടെ പേരിലെടുത്ത ടിക്കറ്റാണ് സമ്മാനാർഹമായത്
ഭർത്താവ് രമേശ് നായർ. റിഗ്ഗായിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സഹോദരി സരിത നായർ, ഭർത്താവ് രതീഷ് നായർ എന്നിവർ ചേർന്നാണ് സവിതയുടെ പേരിൽ ടിക്കറ്റെടുത്തത്. ഇരട്ടകളായ സവിതയും സരിതയും കുറവിലങ്ങാട് സ്വദേശികളാണ്. ഇരട്ടകളും കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസർമാരുമായ രമേശും രതീഷും നെടുമുടി സ്വദേശികളുമാണ് . നിലവിൽ ചങ്ങനാശേരിയിൽതാമസിച്ചു വരുന്നു സവിതയുടെ മകൻ അഭിനവ് ആർ നായർ (ലേണേഴ്സ് ഓൺ അക്കാദമി, കുവൈത്ത്). സരിതയുടെ മക്കൾ നിരഞ്ജൻ ആർ. നായർ (കഴക്കൂട്ടം സൈനിക് സ്കൂൾ), നിരജിത് ആർ. നായർ (ലേണേഴ്സ് ഓൺ അക്കാദമി കുവൈത്ത്)കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn