എല്ലാ വെള്ളിയാഴ്ചയും രാവിലെ ജാബർ പാലം അടച്ച് സൈക്കിളിന് മാത്രം ഉപയോഗിക്കാനുള്ള മുൻ നിർദ്ദേശത്തിന് മുൻസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി ഇന്ന് അംഗീകാരം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ശെയ്ഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരി വിലക്കിയിരുന്നു. ഗതാഗത തിരക്ക് കുറവായതിനാല്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ സൈക്കിള്‍ യാത്രക്കാരെ ഇടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അലി സയർ അൽ-അസ്മി നേരത്തെ സമർപ്പിച്ച നിർദ്ദേശമനുസരിച്ച്, ജാബർ പാലം എല്ലാ വെള്ളിയാഴ്ചയും രാവിലെ സൈക്കിൾ യാത്രക്കാർക്ക് മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97