കുവൈറ്റിലേക്ക് എത്താനുള്ള പ്രവേശന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യാത്ര ചെയ്തത് 2.5 ദശലക്ഷം യാത്രക്കാർ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുവൈറ്റ് വിമാനത്താവളം തുറന്നതിന് ശേഷം 2.5 ദശലക്ഷത്തിലധികം യാത്രക്കാരാണ് ആദ്യത്തെ 5 മാസങ്ങളിൽ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 നാണ് രണ്ട് ഡോസ് അംഗീകൃത വാക്‌സിൻ എടുത്ത പ്രവാസികൾക്കാണ് രാജ്യത്തേക്കുള്ള യാത്ര അനുവദിച്ചത്. ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ 1.377 ദശലക്ഷം പൗരന്മാരും താമസക്കാരും കുവൈറ്റിൽ നിന്ന് പോയി. അതേ കാലയളവിൽ 1.18 ദശലക്ഷം യാത്രക്കാർ രാജ്യത്തേക്ക് എത്തി. താമസക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം കഴിഞ്ഞ ഡിസംബർ അവസാനം വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 22,500 ലധികം വിമാനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 11,228 വിമാനങ്ങൾ കുവൈറ്റിലേക്ക് വരികയും 11,276 വിമാനങ്ങൾ രാജ്യം വിടുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

Related Posts

Leave a Reply

Your email address will not be published. Required fields are marked *