 
						മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു
ജനുവരി 14ന് മിന അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി, പരിക്കേറ്റ് രണ്ട് തൊഴിലാളികൾ കൂടി മരിച്ചതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. മിന അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 10 പേർക്ക് പരിക്കേറ്റതായി കമ്പനി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കേറ്റവരിൽ 7 പേരെ മികച്ച ചികിത്സയ്ക്കായി അൽ-അദാൻ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട് , ഇവരിൽ 5 പേർക്ക് ഗുരുതരമായ പൊള്ളലുകളും 2 പേർക്ക് മിതമായ പൊള്ളലുമുണ്ട്. അതേസമയം ചെറിയ രീതിയിൽ പൊള്ളലേറ്റ മൂന്ന് പേർ റിഫൈനറി ക്ലിനിക്കിൽ ചികിത്സയിലാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
 
		 
		 
		 
		 
		
Comments (0)