കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്നത് ഡച്ച് കമ്പനികൾ. ഡച്ച് കമ്പനികൾക്ക് ഏകദേശം 413.65 മില്യൺ ദിനാർ മൂല്യമുള്ള നിക്ഷേപമാണ് കുവൈത്തിലുള്ളത്. അതായത് ഏകദേശം ഒരു ബില്യൺ ദിനാറിന്റെ മൊത്തം നിക്ഷേപത്തിൽ 38 ശതമാനം. വിദേശ നിക്ഷേപകരെ വളരെയധികം ആകർഷിക്കുന്ന രാജ്യമാണ് കുവൈറ്റ്. ചൈനയാണ് വിദേശ നിക്ഷേപത്തിൽ തൊട്ട് പിന്നാലെയുള്ളത്. 126.35 മില്യൺ ദിനാറിന്റെ നിക്ഷേപമാണ് ചൈനീസ് കമ്പനികൾ കുവൈത്തിൽ നടത്തിയിട്ടുള്ളത്. ഡച്ച്, ചൈനീസ് കമ്പനികളുടെ ഏകദേശം 540 മില്യൺ ദിനാർ ആണ് നേരിട്ടുള്ള നിക്ഷേപത്തിന്റെ മൂല്യം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6