രാജ്യത്ത് താമസിക്കുന്ന 60 വയസ്സിന് മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള പുതിയ കരട് സി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തയ്യാറാക്കി. പുതിയ ഡ്രാഫ്റ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ വരാനിരിക്കുന്ന ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗത്തിൽ അവതരിപ്പിക്കും. ഡ്രാഫ്റ്റ് അനുസരിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ആരോഗ്യ ഇൻഷുറൻസിന് പുറമേ 250 ദിനാർ ഫീസും നിശ്ചയിച്ചിട്ടുണ്ട്. പുതിയ കരട് പ്രമേയം ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് വോട്ടിനായി അവതരിപ്പിക്കും, തുടർന്ന് അത് നടപ്പിലാക്കുന്നതിനായി തൊഴിൽ വകുപ്പുകൾക്ക് കൈമാറുന്നതുമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH