കുവൈറ്റ് മുനിസിപ്പാലിറ്റി, ഫർവാനിയ ഗവർണറേറ്റിലെ ജിലീബ് അൽ-ഷുയൂഖിൽ വർക്ക്‌ഷോപ്പുകളിൽ ലൈസൻസില്ലാത്ത 3 എണ്ണം അടച്ചുപൂട്ടി. കൂടാതെ സംസ്ഥാന സ്വത്തുക്കളിലെ രണ്ട് കൈയേറ്റങ്ങൾ സംഘം നീക്കം ചെയ്യുകയും, ആരോഗ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട 44 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഫർവാനിയ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ലംഘനങ്ങൾ നീക്കം ചെയ്യൽ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്‌രി, എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാനും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണങ്ങൾ പാലിക്കാനും കട ഉടമകളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും ലംഘനം കണ്ടെത്തിയാൽ കടകളുടെ അടച്ചുപൂട്ടലിന് കാരണമാകുമെന്നും, ഫീൽഡ് ടൂറുകൾ തുടരുമെന്നും ആരോഗ്യ ആവശ്യകതകളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH