ഇന്ത്യ രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

ഇന്ത്യ രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. നേരത്തെ ജനുവരി 31 വരെപ്രാബല്യത്തിൽ ഉണ്ടായിരുന്ന വിലക്കാണ് ഫെബ്രുവരി 28 വരെ നീട്ടിയത് . എയര്‍ബബ്ള്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍, വന്ദേഭാരത് സര്‍വീസുകള്‍ തുടരും.ബുധനാഴ്ച രാവിലെ 8 മണിക്ക് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2.82 ലക്ഷം പുതിയ കോവിഡ് -19 കേസുകളും 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം ഇന്നലത്തെ 17.3 ലക്ഷത്തില്‍ നിന്ന് 18.31 ലക്ഷമായി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി ഉയര്‍ന്നു. മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവയുള്‍പ്പെടെയുള്ള കേസുകളില്‍ താഴോട്ട് പോകുന്ന പ്രവണതയാണ് പല നഗരങ്ങളിലും കാണുന്നത്. വാക്‌സിനേഷനുകളിലും മരുന്നുകളിലുമുള്ള വലിയ അസമത്വങ്ങള്‍ വേഗത്തില്‍ പരിഹരിച്ചാല്‍ മരണങ്ങള്‍, ആശുപത്രിവാസങ്ങള്‍, ലോക്ക്ഡൗണ്‍ എന്നിവ ഈ വര്‍ഷം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ അത്യാഹിത വിഭാഗം മേധാവി ചൊവ്വാഴ്ച പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Related Posts

Leave a Reply

Your email address will not be published. Required fields are marked *