കുവൈത്ത് സിറ്റി: മന്ത്രി സഭയുടെ നിർദേശം അനുസരിച്ചു കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള കർശന പരിശോധന ഇന്ന് മുതൽ ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോട്ട് ചെയ്‌തു ആറ് ഗവർണറേറ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തും . ഓരോ സംഘത്തിലും 15 ഉദ്യോഗസ്ഥരാണ് ഉണ്ടാവുക രാജ്യത്ത് ആൾക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും കർശനമായി വിലക്കുന്നതിന്റെ ഭാഗമായാണ് നടപടി .സുരക്ഷാ സംഘത്തെ സെക്യൂരിട്ടി ഡയറക്ടർമാരാണ് നയിക്കുക വീടുകളിലും ഫാമുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങൾ കൃത്യമായി നിരീക്ഷിക്കും .നിയമ ലംഘകർക്കെതിരെ ഉടനടി കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR