ഫര്‍വനിയ സ്കൂളിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ ഒരു ഇന്റർമീഡിയറ്റ് ഗേള്‍സ്‌ സ്കൂളില്‍  അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 15 പേര്‍ക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു.കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഒരു വിദ്യാര്‍ഥി, ഒരു അഡ്മിനിസ്ട്രേറ്റര്‍, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരുള്‍പ്പെടെ   ആറ് പേർ മാത്രമാണ് ക്വാറന്റൈൻ -ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

ഇത്രയും പേര്‍ക്ക് വൈറസ് ബാധിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ പ്രതിരോധ ആരോഗ്യ നടപടികളും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് സ്കൂൾ അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചിട്ടുണ്ട്. സ്കൂളിലെ ക്ലാസ് മുറികള്‍ അടക്കുകയും അനുവിമുക്തമാക്കുകയും ചെയ്തു. കൂടുതല്‍ പേരിലേക്ക് രോഗം പകരാനുള്ള സാധ്യത കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണം തുടരുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version