കുവൈത്ത് സിറ്റി: രാജ്യത്തെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും ഫ്ലൈറ്റ് ഷെഡ്യൂളുകളും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കനത്ത ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും 65 ഇന്‍കമിംഗ് ഫ്ലൈറ്റുകളിലായി ഏകദേശം 10,000 യാത്രക്കാര്‍ കുവൈത്തിലെത്തിയിട്ടുണ്ട്. അതുപോലെ തന്നെ രാജ്യത്തിന് പുറത്തേക്ക് 99 വിമാനങ്ങള്‍ സര്‍വീസ് നടത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
രാജ്യത്തെത്തുമ്പോൾ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന്റെ തെളിവുകള്‍ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കുന്നുണ്ട്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, സൗദി അറേബ്യ, ലണ്ടൻ, തുർക്കി, പാരീസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മികച്ച രീതിയില്‍ നടക്കുന്നതിനാലും രാജ്യത്ത് പ്രവേശിക്കുന്നവരില്‍ ആരോഗ്യ അവബോധം വർദ്ധിച്ചതിനാലും പ്രതിരോധ നടപടികള്‍ ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
എത്തിച്ചേരുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് , രാജ്യത്ത് എത്തിയതിന് ശേഷം 10 ദിവസത്തേക്ക് ഹോം ക്വാറന്റൈൻ തുടങ്ങിയവ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെത്തിയ ശേഷം കുറഞ്ഞത് 72 മണിക്കൂറിന് ശേഷം പി.സി.ആർ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവാണെന്ന് തെളിയുകയും ചെയ്താൽ ക്വാറന്റൈൻ കാലാവധി അവസാനിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm