കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയ്ക്കും അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കുവൈത്ത് മുന്‍ ആരോഗ്യ മന്ത്രി ഷെയിഖ് ഡോ. ബാസില്‍ അല്‍ സബാഹ് ട്വീറ്റ് ചെയ്തു. പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ്‌ന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് തന്‍റെ നിര്‍ദേശങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അദ്ദേഹം ആശംസ നല്‍കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
