ഡിജിറ്റൽ ലോകത്ത് കണ്ടുപിടിക്കാൻ എളുപ്പമല്ലാത്ത സൈബർ ഭീഷണികൾ നിരവധിയുണ്ട് . മുമ്പൊക്കെ സൈബർ ആക്രമണങ്ങളെ നമ്മൾ പറഞ്ഞിരുന്നത് വൈറസുകൾ എന്നാണ്. എന്നാൽ ഇന്നതിന് പുതിയ പേരാണ് – മാൽവെയർ. നമ്മൾ ഉപയോഗിക്കുന്ന സ്മാർട് ഫോണിനെ അതിവേഗം ബാധിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ സ്മാർട് ഫോണുകൾ ഉപയോഗിക്കമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.ടെക് ലോകത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്ന് മാൽവെയറുകളാണ്. നിരവധി മാൽവെയറുകൾ ഉണ്ട് നമ്മുടെ ഡിവൈസുകളിൽ നുഴഞ്ഞുകയറി അതിലെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനോ ഡിവൈസിനെ നശിപ്പിക്കാനും ഹാക്കർമാർക്ക് അവ ഉപയോഗിക്കാം. മോഷ്ടിച്ച ഡേറ്റ മറ്റു ക്ഷുദ്ര പ്രവൃത്തികൾക്ക് ഉപയോഗിക്കുകയും ചെയ്യാം. സൈബർ കുറ്റവാളികൾ നമ്മുടെ സ്മാർട് ഫോണുകളെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഉദ്ദേശ്യവും ഇത്തരം ഡേറ്റ തന്നെയാണ്. മാൽവെയറുകൾ എങ്ങനെ വേണമെങ്കിലും നമ്മളുടെ സ്മാർട് ഫോണുകളിൽ കയറിപ്പറ്റാം. ഫോർവേഡ് ചെയ്യുന്ന വ്യാജ മെസേജുകളും സ്‌പാം മെസേജുകളും വെരിഫൈഡ് അല്ലാത്ത ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതും വഴിയൊക്കെ അവ എത്താനും നമ്മുടെ സ്മാർട് ഫോണുകൾ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
മാൽവെയർ: കംപ്യൂട്ടറുകളെയും അനുബന്ധ സംവിധാനങ്ങളെയും നശിപ്പിക്കാൻ രൂപകൽപന ചെയ്തിട്ടുള്ള നുഴഞ്ഞുകയറ്റ സോഫ്റ്റ്‌വെയറാണ് മാൽവെയർ. മാൽവെയർ സിസ്റ്റത്തെ തകർക്കുകയും മറ്റ് ആപ്പുകളുമായി പൊരുത്തക്കേടുകൾ സൃഷ്ടിക്കുകയും നെറ്റ്‌വർക്കിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സൈബർ ഫ്രോഡുകൾക്ക് കൈമാറുകയും ഇതിലൂടെ ചെയ്യും. വൈറസുകൾ, വോംസ്, ട്രോജൻ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ, ക്രിപ്റ്റോ-ജാക്കിങ് മാൽവെയർ, ബോട്ട്നെറ്റുകൾ, റൂട്ട്കിറ്റുകൾ എന്നിവയെല്ലാം വിവിധ രീതിയിൽ പ്രവർത്തിക്കുന്ന മാൽവെയറുകളാണെന്ന് പറയാം. എല്ലാം അപകടകരവുമാണ്. ഐഒടി വഴി സ്മാർട് ഫോണുകൾ ഇപ്പോൾ നമ്മുടെ വീടുകളിലെ ഒന്നിലധികം ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ, അവ സൈബർ കുറ്റവാളികൾക്കും റാൻസംവെയർ ഡവലപ്പർമാർക്കും ഐഡന്റിറ്റി മോഷ്ടാക്കൾക്കുമുള്ള കൂടുതൽ ആകർഷകമായ ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു. മുൻപ് കംപ്യൂട്ടർ വൈറസുകളുടെയും ക്ഷുദ്ര സോഫ്റ്റ‌്‌വെയറുകളുടെയും ലക്ഷ്യം ജോലി തടസ്സപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ അവ ഉപയോക്താവിൽനിന്ന് മോചനദ്രവ്യം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.ഫോണിൽ ഒരിക്കൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ സ്വയം പ്രവർത്തിക്കുന്ന ഒരു തരം ക്ഷുദ്രവെയറാണ് മൊബൈൽ ബോട്ട്. ഇത് ഉപകരണത്തിലേക്കും അതിന്റെ ഉള്ളടക്കങ്ങളിലേക്കും പൂർണ ആക്സസ് നേടുന്നു, കൂടാതെ ഒന്നോ അതിലധികമോ കമാൻഡ്, കൺട്രോൾ സെർവറുകളിൽ നിന്ന് ആശയവിനിമയം നടത്താനും നിർദേശങ്ങൾ സ്വീകരിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും തുടങ്ങുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
ഒരു ബോട്ട് എന്തെല്ലാം ചെയ്യും?
നെറ്റ്‌വർക്കുകളിലേക്കുള്ള ആക്‌സസ് തടസ്സപ്പെടുത്തുകയോ നിരസിക്കുകയോ ചെയ്യും, ഫിനാൻഷ്യൽ കാർഡ് വിശദാംശങ്ങൾ- ഉപയോക്തൃനാമങ്ങൾ- പാസ്‌വേഡുകൾ തുടങ്ങിയവ മോഷ്ടിക്കും, പ്രീമിയം നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കും അല്ലെങ്കിൽ ഇൻകമിങ് എസ്എംഎസ് തടയുക, നിങ്ങളുടെ സ്മാർട് ഫോണിൽ സംഭരിച്ചിരിക്കുന്ന എസ്എംഎസ് ഉം കോൺടാക്റ്റ് ലിസ്റ്റും ഒരു സെർവറിലേക്ക് പകർത്തുക, ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക/നീക്കംചെയ്യുക, ഒരു നിശ്ചിത ഫോൺ നമ്പർ ഡയൽ ചെയ്യുക, ക്ഷുദ്രകരമായതോ പരസ്യങ്ങൾ നിറഞ്ഞതോ ആയ വെബ് പേജ് തുറക്കുക, ഇവയെല്ലാം ബോട്ട് നെറ്റുകൾ സാധ്യമാക്കും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
എങ്ങനെയാണ് ബോട്ടുകൾ സ്മാർട് ഫോണുകളിൽ എത്തുന്നത്?
ഇ-മെയിൽ വഴി, നിയമാനുസൃതമെന്ന് തോന്നിക്കുന്ന ആപ്ലിക്കേഷനുകളിൽ ഉൾച്ചേർത്തിരിക്കുന്ന രീതിയിൽ, വെബ് സർഫിങ് ചെയ്യുമ്പോൾ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ഒക്കെ നമ്മളറിയാതെ ചേർത്തിരിക്കുന്ന വിനാശകാരികൾ യാന്ത്രിക ഡൗൺലോഡ് വഴി എത്താം.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ