കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന നവീൻകുമാർ പൊന്നൻ (അച്ചു- 23) ബാംഗളൂരിൽ അപകടത്തില്‍പ്പെട്ടു മരിച്ചു. ബാംഗളൂരിലെ ഹൂദിക്കരയിലെ പാറമടയിലെ ജലാശയത്തില്‍ മുങ്ങിയ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നവീന്കുമാര്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. നിലവില്‍ ബാംഗ്ലൂരിൽ BBA ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
സാരഥി കുവൈറ്റിൻ്റെ സജീവ പ്രവർത്തകനും, സാരഥി മംഗഫ് വെസ്റ്റ് കൺവീനറും, KNPC യിലെ ജീവനക്കാരനുമായ എന്‍.കെ. പൊന്നന്‍റെയും ഗിരിജാ പൊന്നന്‍റെയും (സീനിയർ സ്റ്റാഫ് നഴ്സ് KOC) ഇളയ മകനാണ് നവീൻ. കൊല്ലം ,കരിക്കോട് സ്വദേശികളായ ഇവർ ദീർഘകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബർ 30 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു . സഹോദരൻ പ്രവീൺ കുമാർ പൊന്നൻ ഹൈദ്രാബാദിൽ വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സാരഥി ഭാരവാഹികൾ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ