നിയമവിരുദ്ധ വില്‍പ്പന, കുവൈത്തില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡിയിനത്തില്‍ നല്‍കുന്ന കാലിത്തീറ്റ യുടെ നിയമവിരുദ്ധ വില്‍പ്പന കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് അനധികൃത കച്ചവടങ്ങള്‍ കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

അതോറിറ്റി ഡയറക്ടർ ജനറലായ ഷെയ്ഖ് മുഹമ്മദ് അൽ യൂസഫ് അൽ-സബാഹിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് (അഗ്രികൾച്ചർ അതോറിറ്റി) വക്താവ് തലാൽ അൽ-ദൈഹാനി പറഞ്ഞു. കാലിത്തീറ്റ അർഹരായവരുടെ കൈകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നിയമവിരുദ്ധ വിൽപ്പന നടത്തുന്ന നിരവധി വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy