കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി 31 വരെ അവധിയില്ല. അല്‍പസമയം മുന്‍പ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിജ്നാപനത്തിലാണു മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി റദ്ദ് ചെയ്ത വിവരം പങ്കുവെച്ചത്.ലോകമെമ്പാടും ഒമിക്രോൺ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം തീരുമാനമെടുത്തത്. ബുധനാഴ്ച യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തിയ 12 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതാണ് ആരോഗ്യപ്രവര്‍ത്തകരുടെ അവധി റദ്ദാക്കാന്‍ കാരണം. പുതിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരുടെ സേവനം കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് നടപടിയെന്ന്മന്ത്രാലയം സർക്കുലറിൽ വിശദീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O