കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിമോചനം മുതല്‍ ഇതുവരെ 4,61,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിപോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റൻഷൻ അഫയേഴ്‌സ് പ്രകാരമുള്ള ഔദ്യോഗിക കണക്കാണിത്. ഇക്കഴിഞ്ഞ നവംബര്‍ വരെ നാട് കടത്തപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണമാണിത്. റെസിഡന്‍സ് നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിയമങ്ങള്‍ ലംഘിച്ചതിനും മറ്റ് ഗുരുതര കുട്ടക്രുത്യങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തപ്പെട്ടവരുടെയും എണ്ണമാണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
നാടുകടത്തൽ സെല്ലില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ മാസം കഴിഞ്ഞ ആഴ്ചയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്തതിനും റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ചതിനും 713 പേരെ രാജ്യത്തു നിന്ന് പുറത്താക്കി. ഇതില്‍ 402 സ്ത്രീകളും 311 പുരുഷന്മാരുമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O