കുവൈത്ത് സിറ്റി: രാജ്യത്തെ എപ്പിഡമിയോളജിക്കൽ സ്ഥിരത നിലനിർത്തുന്നതിനായി ആരോഗ്യ മന്ത്രായലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ-ഹുമൂദ് അൽ-സബാഹ് ആവര്‍ത്തിച്ചു. ക്യാബിനറ്റിന്‍റെ അസാധാരണ യോഗത്തിന് ശേഷം തിങ്കളാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴും രാജ്യത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ ഉലച്ചില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വേരിയന്റ് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അതിവേഗം വ്യാപിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടത് പ്രധാനമാണ്. മറ്റ് സുരക്ഷാ മുന്‍കരുതലുകളും കൃത്യമായി പിന്തുടരേണ്ടത് അത്യാവശ്യമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
വൈറസിന്‍റെ പുതിയ വകഭേദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വാക്സിന്‍ ബൂസ്റ്റർ ഷോട്ട് എടുക്കെണ്ടതിന്റെ ആവശ്യകത മന്ത്രി ആവര്‍ത്തിച്ചു. കാരണം അണുബാധയുടെ വേരിയന്റ ബാധിക്കുന്നവരില്‍ പോലും ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലാതാക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ കൊറോണ വൈറസ് കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിക്കുകയും പ്രസക്തമായ ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകളുടെ പ്രകടമായ വർദ്ധനവ് കാരണം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഈ ഘട്ടത്തെ മറികടക്കാനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കണമെന്നും കുവൈത്ത് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O