കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ജോലി സ്ഥലങ്ങളില്‍ കൃത്യമായ രീതിയിലുള്ള സുരക്ഷാ മുന്‍കരുതലുകളും പ്രതിരോധ ജാഗ്രതാ നടപടികളും പാലിക്കാന്‍ 2021 ലെ സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രിസഭ യോഗം നിർദ്ദേശിച്ചു. നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പല രാജ്യങ്ങളിലും ഒമിക്രോൺ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണു നടപടികൾ കർശ്ശനമായി നടപ്പിലാക്കുന്നത്.സർക്കാർ ജീവനക്കാർക്കും സന്ദർശ്ശകർക്കും തീരുമാനം ബാധകമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O