ലിബറേഷന്‍ ടവര്‍ സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തെക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ലിബറേഷന്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ പദ്ധതിയുണ്ടെന്ന് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. കൂടാതെ ലിബറേഷന്‍ ടവറില്‍ പഴയ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന ഒരു പ്രദര്‍ശനം സജ്ജമാക്കാനും ആലോചനയുണ്ട്. ഇത് ടവര്‍ന്‍റെ പ്രവേശന കവാടത്തില്‍ ഒരുക്കാനാണ് തീരുമാനം. 10 വര്ഷം മുന്‍പ് സന്ദര്‍ശകരെ വിലക്കിയ ലിബറേഷന്‍ ടവര്‍ വീണ്ടും തുറന്നുകൊടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്‌. ഇതിന്‍റെ ആദ്യ യോഗം ചേരുകയും അനുകൂല തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

സഞ്ചാരികള്‍, ഫോട്ടോഗ്രാഫെഴസ്‌, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകള്‍ക്കും ഇവിടെയെത്താനും 372 മീറ്റര്‍ ഉയരത്തിലുള്ള ടവര്‍ സന്ദര്‍ശിക്കാനും ചിത്രങ്ങളെടുക്കാനും കഴിയുന്ന തരത്തിലാകും ഇത് വീണ്ടും തുറന്നുകൊടുക്കുക. പദ്ധതി അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് നാമമാത്രമായ ഒരു ഫീ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.  1996 മാര്‍ച്ച് 10നാണ് ലിബറേഷന്‍ ടവര്‍ ഉദ്ഘാടനം കഴിഞ്ഞത്. ആ സമയത്ത്, ഗള്‍ഫ് റീജിയണില്‍ ഏറ്റവും ഉയരം കൂടിയ ടവര്‍ ആയിരുന്നു ഇത്. ലോകത്ത് നാലാമാതുമായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

https://www.kuwaitvarthakal.com/2021/12/20/google-drive-storage-laptop-users-must-know-this/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version