കുവൈത്ത് സിറ്റി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം കോവിഡ് പ്രതിസന്ധിയുടെ ദീര്‍ഘകാല പ്രതിഫലനമാണെന്ന് കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രി അബ്ദുല്ല ഈസ അല്‍ സല്‍മാന്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചില ഉത്പന്നങ്ങള്‍ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഉദ്പാദനം കുറഞ്ഞത്, തൊഴിലാളികളുടെ അഭാവം, നീണ്ട ഷിപ്പിംഗ് കാലാവധി തുടങ്ങിയവ വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന കാരണങ്ങളാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
കൊറോണ കേസുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ കയറ്റുമതി വളരെയധികം താഴേക്ക് പോയത് ഡിമാന്‍ഡ് കൂടുന്നതിനും തുടര്‍ച്ചയായി വിലവര്ധിക്കുന്നതിനും കാരണമായെന്നും അദ്ദേഹം സൂചിപ്പിച്ചു. വിപണി നിരീക്ഷിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് വിലക്കയറ്റം തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അരി, പഞ്ചസാര, എണ്ണ തുടങ്ങിയ സബ്‌സിഡി സാധനങ്ങളുടെ വില ഇപ്പോൾ കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe